ബെംഗളൂരു: ബെംഗളൂരുവിൽ തഹസിൽദാറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തീർത്ഥഹള്ളി താലൂക്ക് തഹസിൽദാർ ജി.ബി. ജക്കനഗൗഡർ (54) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് ജക്കനഗൗഡർ ചൊവ്വാഴ്ച ബെംഗളൂരുവിലെത്തിയിരുന്നു.
ബുധനാഴ്ച മടങ്ങിയെത്തുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ വൈകീട്ട് ആയിട്ടും കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് ഉപ്പാർപേട്ട് പോലീസ് നടത്തിയ തിരച്ചിലിലാണ് ലോഡ്ജിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഗദഗ് സ്വദേശിയായ ഉദ്യോഗസ്ഥന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. മുൻ മന്ത്രിയും തീർത്ഥഹള്ളി എംഎൽഎയുമായ അരഗ ജ്ഞാനേന്ദ്ര ലോഡ്ജിലെത്തി വിവരങ്ങൾ ആരാഞ്ഞു. അസിസ്റ്റൻ്റ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണമെന്ന ജ്ഞാനേന്ദ്ര പറഞ്ഞു. അദ്ദേഹം ഒരു നല്ല ഉദ്യോഗസ്ഥനും കഠിനാധ്വാനിയുമാണ്.ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അദ്ദേഹം മനസ്സിലാക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകരണം വ്യക്തമാകുകയുള്ളു. വിശദ അന്വേഷണം നടത്താൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
TAGS: BENGALURU | DEATH
SUMMARY: Tirthahalli tahsildar found dead in Bengaluru
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്കാര നേട്ടങ്ങളുടെ നിറവില്‍ നില്ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്കര് അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…