Categories: KARNATAKATOP NEWS

താടി വടിക്കണമെന്ന് ആവശ്യപ്പെട്ടു; നഴ്സിങ്‌ കോളേജിനെതിരെ ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ

ബെംഗളൂരു: താടി വടിക്കാൻ നഴ്സിങ് കോളേജ് അധികൃതർ ആവശ്യപ്പെട്ടെന്ന് ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ. പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിന് (പിഎംഎസ്എസ്എസ്) കീഴിൽ പഠിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളാണ് ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷന് ഇവർ പരാതി നൽകി.

താടി ട്രിം ചെയ്യാനോ വടിക്കാനോ ആവശ്യപ്പെട്ടതായാണ് ആരോപണം. രാജീവ് ഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള ഹോളനരസിപുരയിലെ ഗവൺമെൻ്റ് നഴ്‌സിങ് കോളേജ് വിദ്യാർഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. തങ്ങളുടെ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. വിവേചനപരമായ ഗ്രൂമിങ് മാനദണ്ഡങ്ങളാണ് കോളേജ് നടപ്പിലാക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.

നിർദേശം പാലിച്ചില്ലെങ്കിൽ ക്ലിനിക്കൽ പ്രവർത്തനങ്ങളിൽ അവധി അടയാളപ്പെടുത്തുമെന്ന് കോളേജ് ഭീഷണിപ്പെടുത്തിയതായും അസോസിയേഷന് നൽകിയ പരാതിയിൽ വിദ്യാർഥികൾ പറഞ്ഞു.

അതേസമയം അച്ചടക്കം നിർബന്ധമായ നഴ്‌സിങ് മേഖലയിൽ വൃത്തിയും പ്രൊഫഷണലിസവും അത്യാവശ്യമാണെന്ന് കോളേജ് വ്യക്തമാക്കി. താടി ട്രിം ചെയ്യാൻ മാത്രമാണ് വിദ്യാർഥികളോട് ആവശ്യപ്പെട്ടതെന്നും, പൂർണ്ണമായും ഷേവ് ചെയ്യണമെന്ന് നിബന്ധനവെച്ചിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ ചന്ദ്രശേഖർ ഹഡപ്പാട് പറഞ്ഞു.

TAGS: KARNATAKA | NURSING COLLEGE
SUMMARY: Karnataka nursing college evokes controversy after asking Jammu Kashmir students to shave beards

Savre Digital

Recent Posts

എച്ച്-1ബി വിസ വിഷയത്തിൽ യുഎസിനെ ശക്തമായ ആശങ്ക അറിയിച്ച്‌ ഇന്ത്യ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഡി​സം​ബ​ർ 15 മു​ത​ൽ ഷെ​ഡ്യൂ​ൾ ചെ​യ്‌​തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് എ​ച്ച്1 ബി ​വി​സ അ​ഭി​മു​ഖ​ങ്ങ​ൾ റ​ദ്ദാ​ക്കിയ യു​എ​സി​ന്‍റെ ന​ട​പ​ടി​യി​ൽ…

32 minutes ago

പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ…

45 minutes ago

തൃശ്ശൂർ കോർപ്പറേഷൻ മേയർ വിവാദം: സാമ്പത്തിക ആരോപണം ഉന്നയിച്ച ലാലി ​ജെയിംസിന് സസ്​പെൻഷൻ

തൃശൂര്‍: മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ…

52 minutes ago

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബല്ലാപുരയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. അജ്ജാവര സ്വദേശികളായ മനോജ്, നരസിംഹമൂർത്തി,…

1 hour ago

ഗുണ്ടൽപേട്ടിൽ കടുവ കെണിയിൽ കുടുങ്ങി

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച…

1 hour ago

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…

10 hours ago