വയനാട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചുരത്തിലെ രണ്ടാം വളവില്‍നിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ചുരത്തിന്റെ നാലാം വളവിലെത്തി വിശ്രമിച്ച ശേഷമാണ് യുവാക്കള്‍ വീണ്ടും യാത്ര തിരിച്ചത്. തുടർന്ന് താഴേക്ക് വന്നപ്പോള്‍ രണ്ടാം വളവില്‍ വച്ചാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ഉടൻതന്നെ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
തുടർന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് യുവാക്കളെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇർഷാദ് എന്ന വിദ്യാർത്ഥിയുടെ പോക്കറ്റില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തത് എന്നാണ് വിവരം.
താമരശേരി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. എംഡിഎംഎ ഉപയോഗിച്ചതാണോ അപകടത്തിന് കാരണമായതെന്നുള്‍പ്പെടെ പരിശോധിച്ച് വരികയാണ്. വിദ്യാർഥികള്‍ക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും വാഹനം ആരുടേതാണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS : THAMARASSERI
SUMMARY : Two injured in jeep overturn at Tamarassery pass
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…