താമരശേരി : താമരശേരി ചുരത്തിൽ എട്ടാം വളവിന് സമീപം കാൽ തെന്നി കൊക്കയിലേക്ക് വീണ് വിനോദയാത്രാസംഘത്തിലെ യുവാവിന് പരുക്ക്. മലപ്പുറം കൂട്ടിലങ്ങാടി മക്കരപ്പറമ്പ് സ്വദേശി ഫായിസി (32)നാണ് പരിക്കേറ്റത്. എട്ടാം വളവിന് സമീപം ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാർ നിർത്തി പുറത്തിറങ്ങിയപ്പോഴാണ് യുവാവ് കാൽ തെറ്റി കൊക്കയിലേക്ക് വീണത്. കൽപറ്റയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്. ഈങ്ങാപ്പുഴയിലെ സ്വകാര്യ ക്ലിനിക്കിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം യുവാവിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
<BR>
TAGS : THAMARASSERY
SUMMARY : Youth injured after falling from Thamarasseri churam
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…