താമരശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകള്‍ പൂട്ടാൻ അധികൃതരുടെ ഉത്തരവ്. കോഴിക്കോട് ഡിഇഒയാണ് ഉത്തരവിട്ടത്. പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് മർദ്ദനമേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
താമരശേരി പഴയ ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെല്‍ പാർട്ടിയെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. എളേറ്റില്‍ വട്ടോളി എംജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികള്‍ ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിന്നുപോവുകയും ഇതിനെത്തുടർന്ന് താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികള്‍ കൂവി വിളിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലെ തുടക്കം.ഇതിന്റെ പേരിലാണ് വീണ്ടും വലിയ സംഘർഷം ഉണ്ടായത്. സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മാരകായുധം കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയില്‍ പൊട്ടലുണ്ടായതായി പോസ്റ്റുമോട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ഞെട്ടിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം ചാറ്റുകളും പുറത്തായിരുന്നു. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും അവന്റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല എന്ന് പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. കേസില്‍ അറസ്റ്റിലായ വിദ്യാർഥികളെ പത്താം ക്ളാസ് പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
TAGS : THAMARASSERY
SUMMARY : Illegal tuition center in Thamarassery should be closed; District Education Officer issues directive
ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8…
തിരുവനന്തപുരം: കലോത്സവത്തിൻറെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കള്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൈമാറിയ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും…
കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…
ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…