Categories: KERALATOP NEWS

താമരശ്ശേരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദയെയാണ് (13) കാണാതായത്. മാര്‍ച്ച്‌ പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒമ്പത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു ഫാത്തിമ നിദ. മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതില്‍ പറയുന്നത്. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS : LATEST NEWS
SUMMARY : Complaint filed that an 8th grade student is missing in Thamarassery

Savre Digital

Recent Posts

ആര്യയ്ക്കും സച്ചിനും വീണ്ടും കുരുക്ക്; കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ നോട്ടീസ്

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

1 hour ago

അവയവദാനത്തിലൂടെ ഷിബു അഞ്ചുപേര്‍ക്ക് പുതുജീവനേകും; ഹൃദയവുമായി എയര്‍ ആംബുലൻസ് എറണാകുളത്തേക്ക്

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…

2 hours ago

ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരിമരുന്ന് കേസില്‍ ഫോറൻസിക് റിപ്പോര്‍ട്ട്‌ പുറത്ത്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…

2 hours ago

ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ക്രിസ്‌മസ് ആഘോഷവും സാഹിത്യ സംവാദവും

ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മ‌സ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…

3 hours ago

സ്വർണവിലയില്‍ വൻവർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…

4 hours ago

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പിൻവലിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…

4 hours ago