കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ കടയുടമ ഹര്‍ഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ വൈത്തിരിയില്‍ ഇറക്കി വിടുകയായിരുന്നു. സാമ്പത്തിക ഇടപാടാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് നിഗമനം. ഹര്‍ഷാദിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടികൊണ്ടു പോവുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു കുടുംബം താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. വിട്ടു കിട്ടണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചിരുന്നു. കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഹര്‍ഷാദ് ഭാര്യ ഷഹലയുടെ താമരശ്ശേരിയിലെ വീട്ടില്‍ എത്തിയതായിരുന്നു.
രാത്രി 12.30 ഓടെ ഒരാള്‍ വിളിക്കുന്നു എന്ന് പറഞ്ഞ് കാറില്‍ പുറത്ത് പോയി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് വന്നില്ല. പിന്നീട് മലപ്പുറം ആണ് താന്‍ ഉള്ളത് എന്നും പറഞ്ഞ് അര്‍ഷാദ് ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഹര്‍ഷാദിന്റെ കാർ അമ്പായത്തോട് എല്‍ പി സ്‌കൂളിന്റെ പിന്നില്‍ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.
TAGS : THAMARASSERI | MISSING
SUMMARY : Kidnapped youth found from Thamarassery
തൃശൂർ: ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320…
തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട…
കാസറഗോഡ്: കാസറഗോഡ് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ…
ന്യൂഡല്‍ഹി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അകാല മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) സംഭവവുമായി ബന്ധപ്പെട്ട വിവാദമായ നൗക…
പാലക്കാട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ…