കോഴിക്കോട്: ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. കക്കാട് സ്വദേശി യാസിറാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പാർക്കിങ് ഏരിയയിൽ നിന്ന് പിടികൂടിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട യാസിർ കാറിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. പോലീസ് പ്രചരിപ്പിച്ച കാറിന്‍റെ നമ്പർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ടാണ് ഈങ്ങാപ്പുഴ സ്വദേശി യാസിർ ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. കൂടാതെ, ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ദുറഹ്മാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
യാസിര്‍ ലഹരിക്ക് അടിമയാണെന്നും കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നും പറയുന്നു. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ച ലഹരി ഉപയോഗിച്ച് ബേധം നഷ്ടപ്പെട്ട യാസിര്‍ ഷിബിലയുടെയും കുട്ടിയുടെയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കത്തിച്ചുവെന്നും നാട്ടുകാര്‍ പറഞ്ഞു.
<BR>
TAGS : THAMARASSERY | MURDER CASE
SUMMARY : Husband arrested for killing his wife in Eengapuzha, Thamarassery
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…