തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ആര്‍പികെ 125 സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജെ. ജയേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറാണ് ജയേഷ്.
ശനിയാഴ്ച വൈകീട്ട് സർവീസ് ആരംഭിച്ച ബസ് ഞായറാഴ്ച രാവിലെയായിരുന്നു താമരശ്ശേരി ചുരം കയറിയത്. യാത്രക്കിടെ ജയേഷ് ഫോൺ ഉപയോഗിക്കുകയായിരുന്നു. അപകടകരമായി വാഹനം ഓടിച്ച ജയേഷിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുമായിരുന്നു.
വീഡിയോ വൈറലായതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തി ജയേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. ജയേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ തങ്ങള്‍ക്ക് ഏറെ പ്രാധാന്യമേറിയതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവൃത്തികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെഭാഗത്ത് നിന്ന് ഉണ്ടാകുന്നപക്ഷം കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
<BR>
TAGS : SUSPENSION, KSRTC SWIFT BUS
SUMMARY : KSRTC Swift driver suspended for making phone call while climbing Thamarassery pass
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…