ബെംഗളൂരു: തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി നടത്തിയിരുന്ന സംഘം പിടിയിൽ. കെഎസ്ആർടിസി ജീവനക്കാരനായ രത്തൻ, സുഹൃത്ത് രേവണ്ണ എന്നിവരുൾപ്പെടെ ഏഴ് പേരാണ് പിടിയിലായത്. മൈസൂരുവിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ജോലി വാഗ്ദാനം നൽകി തായ്ലാൻഡ് വനിതകളെ ചതിയിൽ പെടുത്തിയാണ് സംഘം മൈസൂരുവിലെത്തിക്കുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ റെയ്ഡ് നടത്തിയാൽ മൈസൂരു പോലീസും ഓടനാടി സേവാ സ്ഥാപകനും ചേർന്ന് തായ് സ്വദേശിനി ഉൾപ്പെടെ രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ ഉപഭോക്താക്കളിൽ നിന്ന് 8,000 മുതൽ 10,000 രൂപ വരെ ഈടാക്കിയിരുന്നു. സംഭവത്തിൽ സരസ്വതിപുരം പോലീസ് കേസെടുത്തു.
TAGS: KARNATAKA | ARREST
SUMMARY: Seven arrested in hi-tech sex racket operating from hotel using Thai woman
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…