Categories: TOP NEWSWORLD

തായ്‌വാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

തായ്‌വാനെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടടുത്താണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതുവരെ മരണമോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപോര്‍ട്ടില്ല. എന്നാല്‍, രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നതായും കുറച്ചാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനു സമീപത്തെ ഹുവാലീന്‍ കൗണ്ടിയിലെ ഒരു അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തിൽ നിന്ന് 18 കിലോമീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റർ ഉയരത്തിൽവരെ സുനാമി തിരകൾ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തീരപ്രദേശത്തെ ആളുകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഭൂചലനത്തെ തുടര്‍ന്ന് തായ്‌വാനിലും കിഴക്കന്‍ ജപ്പാനിലും ഫിലിപ്പൈന്‍സിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 

 

The post തായ്‌വാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മുഹമ്മദ്‌ കുനിങ്ങാടിന്റെ ‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം 20 ന്

ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…

1 hour ago

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…

1 hour ago

ട്വന്റി 20യുടെ കോട്ടകൾ തകർത്ത് യുഡിഎഫ്, കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി

കൊ​ച്ചി: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​യി. ഇ​തു​കൂ​ടാ​തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും…

2 hours ago

സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി

ഇടുക്കി: സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആം ആദ്മി പാർട്ടി…

2 hours ago

ആനുകൂല്യം വാങ്ങിയിട്ടും വോട്ടര്‍മാര്‍ നന്ദികേട് കാട്ടി; പൊട്ടിത്തെറിച്ച്‌ എം.എം. മണി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാർക്കെതിരെ സിപിഎം നേതാവ് എം എം മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട്…

3 hours ago

പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ കൈമാറി; ആസാമില്‍ എയര്‍ഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റില്‍

ഡല്‍ഹി: ആസാമില്‍ പാക് ചാരസംഘടനയ്ക്ക് വിവരം കൈമാറിയ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തെസ്പുരിലെ പാടിയ പ്രദേശവാസിയായ കുലേന്ദ്ര ശർമയാണ്…

4 hours ago