തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയും ഞായറാഴ്ചയും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ എവിടെയും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ല. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്.കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
<BR>
TAGS : HEAVY RAIN | KERALA
SUMMARY : Rain will continue.Yellow alert in six districts
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…