Categories: KERALATOP NEWS

തിരച്ചിലിനിടെ 18 അംഗ രക്ഷാ സംഘം വനത്തിൽ കുടുങ്ങി

മേപ്പാടി: ചാലിയാറിൽ തിരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യു സംഘത്തിലെ 18 രക്ഷാപ്രവർത്തകരാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ ഒരു മൃതദേഹവും ഇവരുടെ പക്കലുണ്ട്. 14 എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് പ്രവര്‍ത്തകരും 4 ടീം വെല്‍ഫയര്‍ പ്രവര്‍ത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഉൾവനത്തിലെത്തിൽ നിന്നും ഒരു മൃതദേഹവുമായി പുറത്തെത്തിയപ്പോഴാണ് മറ്റൊരു മൃതദേഹം കൂടിയുണ്ടെന്ന സൂചന സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് തിരിച്ചൽ നടത്തിയ ശേഷം മടങ്ങിയെത്താൻ വൈകിയതോടെ ഇരുട്ടായി. ഇതോടെയാണ് സംഘം ചാലിയാറിൽ കുടുങ്ങിയത്. കാന്തപ്പാറയിൽ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും സംഘം കണ്ടെത്തി.

വനത്തിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്ന് എസ് പിയെ ഫോണിൽ വിളിച്ച് അറിയിച്ചു. കാന്തൻപാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്ക് മാറിയെന്നും ആഹാരവും വെള്ളവും വെളിച്ചവുമുണ്ടെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചു. മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് മരത്തിൽ കെട്ടിവെച്ചിരിക്കുകയാണ്. മൃതദേഹം നാളെ എയർ ലിഫ്റ്റ് ചെയ്യും. പതിനഞ്ചു കിലോമീറ്ററുകളോളമാണ് ഇവർ വനത്തിലൂടെ സഞ്ചരിച്ചത്. നേരം ഇരുട്ടിയത് കൊണ്ട് തന്നെ ഇന്ന് ഇവരെ എയർ ലിഫ്റ്റിങ് ചെയ്യാൻ സാധ്യമല്ലെന്നും ഈ രാത്രി ചിലപ്പോൾ അവർ അവിടെ തന്നെ തുടരേണ്ടി വരുമെന്നും വനപാലകർ പറഞ്ഞിരുന്നു. ആവശ്യമായ ഭക്ഷണമെത്തിച്ച് സൈന്യത്തിന്റെ സഹായത്തോടെ നാളെ ഇവരെ തിരിച്ചെത്തിക്കാനാണ് തീരുമാനം. നിലമ്പൂരിൽ നിന്നും രക്ഷാപ്രവർത്തനത്തിനെത്തിയ മൂന്ന് രക്ഷാപ്രവർത്തകർ സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് ഇന്നലെയും കുടുങ്ങിയിരുന്നു.
<BR>
TAGS : WAYANAD LANDSLIDE | RESCUE
SUMMARY : During the search, an 18-member rescue team got stuck in the forest at Chaliyar

Savre Digital

Recent Posts

ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…

3 hours ago

കാസറഗോഡ് പുല്ലൂരിൽ പുലി കുളത്തിൽ വീണു

കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍  പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…

3 hours ago

വര്‍ണക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…

4 hours ago

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

5 hours ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്‌.സി…

6 hours ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

6 hours ago