Categories: KARNATAKATOP NEWS

തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കുമെങ്കിലും ഇനിയും തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്ക് പ്രായമായി വരികയാണെന്നും മത്സരിക്കാനുള്ള ഊർജവും ആരോഗ്യവും ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

നാല് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കവേ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വരുണയിലെ ജനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തന്നെയാണ് തീരുമാനം. ഇപ്പോൾ 77 വയസ്സായി, നിലവിലെ മുഖ്യമന്ത്രി പഥത്തിൽ നാല് വർഷത്തെ കാലാവധി ശേഷിക്കുന്നുണ്ട്. നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഇക്കാരണത്താൽ തന്നെ ഇനിയൊരു മത്സരം നേരിടാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

1977-ൽ ലോക്ദളിൽ ചേർന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദൾ ടിക്കറ്റിൽ 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1984-ൽ ലോക്ദൾ വിട്ട് ജനതാ പാർട്ടിയിൽ ചേർന്ന് 1985-ൽ വീണ്ടും നിയമസഭയിൽ അംഗമായ സിദ്ധരാമയ്യ 1988-ലെ ജനതാപാർട്ടി പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2005-ൽ ജെ.ഡി.എസ് നേതാവായ എച്ച്.ഡി.ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ജെ.ഡി.എസ് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005-ൽ കോൺഗ്രസ് പാർട്ടിയിൽ തൻ്റെ പാർട്ടി ലയിപ്പിച്ചു. 2006-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നടന്ന ഉപ-തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി. പിന്നീട് കർണാടക കോൺഗ്രസിലെ ഏറ്റവും ശക്തനായ നേതാവായി സിദ്ധരാമയ്യ മാറി.

The post തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള: 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 18 വരെ നീണ്ടു നിൽക്കുന്ന മേളയിൽ…

23 minutes ago

അവധിക്കാല യാത്രാതിരക്ക്; കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.…

36 minutes ago

നമ്മ മെട്രോ നിരക്ക് വർധന: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് തേജസ്വി സൂര്യ ലോക്സഭയിൽ

ന്യൂഡൽഹി: ലോക്സഭയിലെ ശൂന്യവേളയിൽ നമ്മ മെട്രോ നിരക്ക് വർധന ഉന്നയിച്ച് തേജസ്വി സൂര്യ എംപി. രാജ്യത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ്…

46 minutes ago

ബെംഗളൂരുവിലെ അപ്പാർട്മെന്റിൽ ബോംബ് ഭീഷണി ചുമരെഴുത്ത്; പൊലീസ് അന്വേഷണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ അപ്പാർട്മെന്റിലെ ചുമരിൽ ബോംബ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടിഗേഹള്ളിയിലെ ആൽഫൈൻ പിരമിഡ്…

1 hour ago

തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…

8 hours ago

ഭൂമിയിലെ ചെറിയ ചലനങ്ങൾ പോലും നിരീക്ഷിക്കും; നൈസാർ വിക്ഷേപണം വിജയകരം

ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…

9 hours ago