ബെംഗളൂരു: മൂന്നാം ഊഴത്തിൽ കടുത്ത തിരിച്ചടിയാണ് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നേരിടേണ്ടി വന്നതെങ്കിലും സംഘ് പരിവാർ ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ഐഡം (എ.ഐ.ഡി.എം) മാനേജിങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ‘തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’ എന്ന വിഷയത്തിൽ ബെംഗളൂരു സെക്യുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ മാറ്റിപ്പണിയാൻ അണിയറയിൽ നീക്കം ആരംഭിച്ചവരെ പിടിച്ചു കെട്ടിയത് ജനാധിപത്യമെന്ന ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ നൽകിയ ഇഛാശക്തി ഒന്നുകൊണ്ട് മാത്രമാണന്ന് നമ്മൾ തിരിച്ചറിയണം. വലിയ പ്രതീക്ഷയാണ് ഇന്ത്യൻ മതേതര മനസ്സിന് അത് പ്രദാനം ചെയ്യുന്നത്. കർഷകർ അടങ്ങുന്ന സാധാരണ പൗരന്മാരെ മാത്രമല്ല പ്രതിപക്ഷ ശബ്ദംപോലും അനുവദിക്കാത്ത ഏകാധിപത്യ പ്രവണതയെയും കോർപറേറ്റ് ബാന്ധവത്തെയും തടുത്തുനിർത്താൻ ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര ഏറെ പാടുപെടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. 2024 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോദി സർക്കാറിന്റെ മൂന്നാം വട്ട പ്രവർത്തനത്തെക്കുറിച്ചും വ്യക്തവും ഉൾക്കാഴ്ചയുള്ളതുമായ വിശകലനം അദ്ദേഹം നൽകി. ചർച്ചയ്ക്ക് തുടക്കമിട്ടു കൊണ്ടുളള ചോദ്യോത്തര സെഷനും സജീവമായി.
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ സർക്കാർ സ്വീകരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ ബെംഗളൂരു സെക്യുലർ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരിസ്‌ഥിതിക്കും മനുഷ്യാവകാശങ്ങൾക്കും ജീവിതം സമർപ്പിക്കുന്ന വിശ്വോത്തര എഴുത്തുകാരിക്ക് യോഗം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.
നടനും സംവിധായകനുമായ പ്രകാശ് ബാരെ അധ്യക്ഷത വഹിച്ചു. സൂഭാഷ് മേനോൻ, അഭി ഫിലിപ്, ആർ. വി. ആചാരി, ഷാജു കുന്നോത്ത്, ഷിജിൻ ജേക്കബ്, ദിലീപ് ഇബ്രാഹിം, അഡ്വ. പ്രമോദ് വരപ്രത്ത് തുടങ്ങിയവർ സംസാരിച്ചു.
<br>
TAGS : BENGALURU SECULAR FORUM
SUMMARY : Bengaluru secular forum webinar.
ന്യൂഡൽഹി: ഡൽഹി ഉഗ്ര സ്ഫോടനമുണ്ടായ കാറിന്റെ ആദ്യ ഉടമയെ ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന് പോലീസ് പിടികൂടി. ചെയ്ത് മുഹമ്മദ് സൽമാൻ എന്നയാളെയാണ്…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…