ഹൈദരാബാദ്: നടൻ അല്ലു അർജുനും വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എ രവി ചന്ദ്ര കിഷോറിനുമെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആൾക്കൂട്ടം സൃഷ്ടിച്ചു എന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.
രവി ചന്ദ്ര കിഷോർ റെഡ്ഡിയുടെ ക്ഷണപ്രകാരം കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ അർജുൻ സന്ദർശനം നടത്തിയിരുന്നു. എം.എൽ.എയെ സന്ദർശിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അർജുനെ കാണാൻ നിരവധി ആരാധകരാണ് കാത്തുനിന്നിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അർജുൻതന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ആന്ധ്രാപ്രദേശിൽ ഇത്തരം പരിപാടികൾ നടത്തുന്നതിന് പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വാങ്ങണം. എന്നാൽ, ഇത് വാങ്ങാതെയാണ് എം.എൽ.എയായ രവിചന്ദ്ര കിഷോർ റെഡ്ഡി അല്ലുവിനെ പരിപാടിക്കായി എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ആന്ധ്ര പോലീസ് കേസെടുത്തത്.
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…