ബെംഗളൂരു: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിനെ തുടർന്ന് പുലികേശിനഗർ കോൺഗ്രസ് എംഎൽഎ എ.സി. ശ്രീനിവാസയ്ക്കും അനുയായികൾക്കുമെതിരെ കേസെടുത്തു. എംഎൽഎ ഓഫീസിൽ അനധികൃതമായി യോഗം നടത്തി കുടിവെള്ളവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് അപേക്ഷ സ്വീകരിച്ചതിനെ തുടർന്നാണ് കേസ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാമറാമാനെ എംഎൽഎയും കൂട്ടാളികളും കയ്യേറ്റം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കുടിവെള്ളത്തിനായി അപേക്ഷ സ്വീകരിക്കാൻ എംഎൽഎ രഹസ്യ യോഗംചേരുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാമറമാനെ ശ്രീനിവാസും സംഘവും കൈയേറ്റം ചെയ്യുകയായിരുന്നു.
ക്യാമറയിൽനിന്ന് ദൃശ്യങ്ങൾ മായ്ച്ചതിനുശേഷമാണ് കാമറമാനെയും ഒപ്പമുണ്ടായിരുന്നവരേയും പുറത്തുവിട്ടത്. എംഎൽഎയും സംഘവും നടത്തിയത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നൽകിയ പരാതിയെത്തുടർന്നാണ് പുലികേശി നഗർ പോലീസ് കേസെടുത്തത്.
The post തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; എംഎൽഎ എ.സി. ശ്രീനിവാസക്കെതിരെ കേസ് appeared first on News Bengaluru.
Powered by WPeMatico
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…