Categories: KARNATAKATOP NEWS

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി 14ന് കർണാടകയിൽ

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടകയിലേക്ക്. 14ന് മൈസുരുവില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മംഗളൂരുവിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് മോദി കര്‍ണാടക സന്ദർശിക്കുന്നത്. ഇതിന് മുമ്പ് കലബുര്‍ഗിയും ശിവമോഗയിലും മോദി പ്രചാരണത്തിന് എത്തിയിരുന്നു. എന്നാൽ തെക്കന്‍ കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ ആദ്യ പര്യടനമാണിത്.

പ്രധാനമന്ത്രി മൈസൂരുവില്‍ മെഗാ റാലിയെ അഭിസംബോധന ചെയ്യുമെന്നും മംഗളൂരുവില്‍ റോഡ്ഷോ നടത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി വ. സുനില്‍ കുമാര്‍ പറഞ്ഞു. ഏപ്രില്‍ 26ന് തിരഞ്ഞെടുപ്പ് നടക്കുന്ന മൈസൂരു, ചാമരാജനഗര്‍, മാണ്ഡ്യ, ഹാസന്‍ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി മോദി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിക്കൊപ്പം ബിജെപിയുടെയും ജെഡിഎസിന്റെയും നേതാക്കളും പങ്കെടുക്കും. മോദിക്ക് പിന്നാലെ, പതിനഞ്ചിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം.

The post തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി 14ന് കർണാടകയിൽ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സ്ഥാ​നാ​ർ​ഥി നിർണയത്തിൽ ഉടക്ക്; കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സി​പി​ഐ വി​ട്ടു

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​എ. അ​ൻ​സി​യ സി​പി​ഐ വി​ട്ടു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മ​തി​യാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൻ​സി​യ…

10 minutes ago

വ്യോമസേന പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…

41 minutes ago

ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎല്‍എ; ഗായിക മൈഥിലി ഠാക്കൂര്‍ നിയമസഭയിലേക്ക്

പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…

1 hour ago

ശിവപ്രിയയുടെ മരണം അണുബാധ മൂലം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…

2 hours ago

‘വൃക്ഷങ്ങളുടെ മാതാവ്’ പത്മശ്രീ സാലുമരദ തിമ്മക്ക വിടവാങ്ങി, അന്ത്യം 114-ാം വയസിൽ

ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു.  ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…

3 hours ago

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി…

3 hours ago