Categories: KARNATAKATOP NEWS

തിരഞ്ഞെടുപ്പ് റെയ്ഡ്: കര്‍ണാടകയില്‍ നിന്ന് 5.60 കോടിയും 5 കോടിയുടെ ആഭരണങ്ങളും പിടികൂടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടകയിലെ ബെല്ലാരിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 7.60 കോടി രൂപ വിലമതിപ്പുളള സാധനങ്ങള്‍ പിടിച്ചെടുത്തു. ജുവലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് 5.60 കോടി രൂപയും മൂന്ന് കിലോഗ്രാം സ്വർണവും 103 കിലോഗ്രാം വെളളി ആഭരണങ്ങളും 68 വെളളി ബാറുകളും പോലീസ് പിടിച്ചെടുത്തത്.

സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷിന് ഹവാല ഇടപാട് നടത്തുന്നവരുമായി ബന്ധമുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ജുവലറി ഉടമയ്ക്കെതിരെ സെക്ഷൻ 98 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി നരേഷിനെ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പോലീസ് അറിയിച്ചു.

The post തിരഞ്ഞെടുപ്പ് റെയ്ഡ്: കര്‍ണാടകയില്‍ നിന്ന് 5.60 കോടിയും 5 കോടിയുടെ ആഭരണങ്ങളും പിടികൂടി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്തു; അനില്‍ അക്കരക്കെതിരേ കേസ്

തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച്‌ തൃശൂർ കുന്നംകുളം…

3 minutes ago

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടി രൂപയുടെ വസ്‌തുക്കള്‍ പോയെന്ന് പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…

39 minutes ago

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…

1 hour ago

രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…

2 hours ago

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…

2 hours ago

‘പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; ഗവേഷക വിദ്യാര്‍ഥിക്കെതിരേ ജാതി അധിക്ഷേപം

തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച്‌ പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…

3 hours ago