ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടകയിലെ ബെല്ലാരിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 7.60 കോടി രൂപ വിലമതിപ്പുളള സാധനങ്ങള്‍ പിടിച്ചെടുത്തു. ജുവലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് 5.60 കോടി രൂപയും മൂന്ന് കിലോഗ്രാം സ്വർണവും 103 കിലോഗ്രാം വെളളി ആഭരണങ്ങളും 68 വെളളി ബാറുകളും പോലീസ് പിടിച്ചെടുത്തത്.
സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷിന് ഹവാല ഇടപാട് നടത്തുന്നവരുമായി ബന്ധമുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ജുവലറി ഉടമയ്ക്കെതിരെ സെക്ഷൻ 98 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി നരേഷിനെ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പോലീസ് അറിയിച്ചു.
The post തിരഞ്ഞെടുപ്പ് റെയ്ഡ്: കര്‍ണാടകയില്‍ നിന്ന് 5.60 കോടിയും 5 കോടിയുടെ ആഭരണങ്ങളും പിടികൂടി appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…
കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…
സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…