തിരുവനന്തപുരത്തെ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച മാലിന്യം തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ഏറ്റെടുത്ത സണ്‍ ഏജ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതെന്ന് ശുചിത്വ മിഷന്‍ അറിയിച്ചു. മാലിന്യ നിര്‍മാജനത്തിനുള്ള നോഡല്‍ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് നടപടി സ്വീകരിച്ചുകൊണ്ട് മിഷന്‍ ഉത്തരവായത്.
ആശുപത്രി മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയത് അന്തര്‍ സംസ്ഥാന തര്‍ക്കമാക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിനും തമിഴ്നാടിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത് ജനുവരി രണ്ടിന് റിപോര്‍ട്ട് നല്‍കണമെന്ന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു.
16 ടണ്‍ ആശുപത്രി മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. തമിഴ്‌നാട് വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് മാലിന്യം നീക്കം ചെയ്യുകയായിരുന്നു.
സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. സണ്‍ ഏജ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കരാറെടുത്ത കമ്പനി ആയിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലേത് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സണ്‍ ഏജ് ആയിരുന്നു. സണ്‍ ഏജ് മറ്റൊരു കമ്പനിയ്ക്ക് മാലിന്യം നീക്കം ചെയ്യാന്‍ ഉപകരാര്‍ നല്‍കിയിരുന്നു. ഉപകരാറെടുത്ത കമ്പനിയാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
<BR>
TAGS : THROWING HOSPITAL WASTE
SUMMARY : Hospital waste dumping incident in Tirunelveli; Contract company blacklisted
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…