തിരുമ്മ് ചികിത്സയ്ക്കിടെ വിദേശ വനിതയ്ക്ക് ലൈംഗിക അതിക്രമം നേരിട്ടതായി പരാതി. വയനാട് തിരുനെല്ലിയിലെ റിസോർട്ട് ജീവനക്കാരനെതിരെയാണ് പരാതി. നെതർലൻഡ്സ് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുമ്മ് ചികിത്സയ്ക്കിടെ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഡിസംബർ ആദ്യമാണ് ഓൺലൈൻ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോർട്ടിൽ എത്തിയത്. നെതർലൻഡ്സിൽ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയിൽ വഴി പരാതി അയയ്‌ക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
ഈ മാസം 14നാണ് പരാതി നൽകിയത്. ഇന്ത്യയിൽ പരാതി നൽകേണ്ട നടപടിക്രമങ്ങൾ അറിയാത്തതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് യുവതി പറയുന്നത്.
പരാതി ലഭിച്ച് ഒരാഴ്ചയോളമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി. എന്നാൽ സംഭവത്തിൽ വീഴ്ചയില്ലെന്ന് പോലീസ് അറിയിച്ചു. കേസെടുത്തെങ്കിലും നൽകിയ പരാതിയിൽ പൂർണമായ വിവരങ്ങൾ ഇല്ലാത്തതിനാലാണ് മറ്റു നടപടികളിലേക്കു കടക്കാൻ സാധിക്കാത്തതെന്നും പോലീസ് വിശദീകരിക്കുന്നു.
<BR>
TAGS : KERALA | WAYANAD | SEXUAL HARASSMENT
SUMMARY : Sexual harassment. A 25-year-old foreign woman filed a complaint against a resort in Wayanad
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…