പയ്യന്നൂർ: തിരുവനന്തപുരം -കാസറഗോഡ് വന്ദേഭാരത് ട്രെയിൻ വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വന്ദേഭാരത് ട്രെയിൻ വരുന്ന ട്രാക്കിൽ വാഹനം കയറിയതാണ് ആശങ്കയ്ക്കിടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനം നടന്നുവരികയാണ്. വന്ദേഭാരത് ട്രെയിൻ കടന്നുവരുമ്പോൾ റെയിൽവേ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറുകയായിരുന്നു. കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. ഉടൻതന്നെ ലോക്കോപൈലറ്റ് സഡൻ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു. വാഹനമോടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു . വാഹനം കസ്റ്റഡിയിലെടുത്തു.
<BR>
TAGS : RAILWAY | VANDE BHARAT EXPRESS |
SUMMARY : Concrete mixer vehicle on railway track: Vandebharat suddenly braked, accident diverted
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…
കാസറഗോഡ്: കുമ്പളയ്ക്ക് സമീപം ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28)…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്‍ (കെഎംഎഫ്) ഉത്പന്നമായ നന്ദിനി ബ്രാൻഡിൽ വ്യാജനെയ്യ് വിൽപ്പന നടത്തിയ നാലുപേർ അറസ്റ്റിൽ. കെഎംഎഫ് വിതരണക്കാരൻ…
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…