Categories: KERALATOP NEWS

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോയ്ക്ക് അനുമതി തേടി കേരളം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ പദ്ധതിയ്ക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച നിവേദനം നല്‍കിയത്. കേരളത്തിന്റെ ദീര്‍ഘനാളായുള്ള സ്വപ്നമാണ് തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതി. മുഖ്യമന്ത്രിയുടെ നടപടിയിലൂടെ ഇതിന് വീണ്ടും ചിറക് മുളയ്ക്കുകയാണ്. ഇതോടൊപ്പം കൊച്ചിയിലെ മൂന്നാംഘട്ട മെട്രോയ്ക്കും അനുമതി തേടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നേരത്തെ നടപ്പിലാക്കാനിരുന്ന ലൈറ്റ് മെട്രോയ്ക്ക് പകരമാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ പദ്ധതി. ഖട്ടാര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. നേരത്തെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോവളത്ത് ഖട്ടാര്‍ പങ്കെടുത്തിരുന്നു.

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഖട്ടാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തിരുവനന്തപുരം-കോഴിക്കോട് മെട്രോ പദ്ധതികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം സമര്‍പ്പിച്ചത്. എന്നാല്‍ പദ്ധതിരേഖയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ കൊണ്ടുവരാനായിരുന്നു നേരത്തെ ആലോചനയുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയുടെ ആലോചനങ്ങൾ പിന്നീട് നിലച്ചുപോയിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയുടെ നീക്കത്തോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
<BR>
TAGS : METRO RAIL | KOZHIKODE | THIRUVANATHAPURAM
SUMMARY : Kerala seeks permission for metro in Thiruvananthapuram and Kozhikode cities; CM writes to Centre

Savre Digital

Recent Posts

ഡല്‍ഹി സ്ഫോടനം: കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറടക്കം 5 പേരെ തിരിച്ചറിഞ്ഞു

ഡൽഹി: ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ…

36 minutes ago

പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു. പേരയം താളിക്കുന്നില്‍ പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്. മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഇവരെ മെഡിക്കല്‍…

1 hour ago

തിരുവനന്തപുരം മ്യൂസിയത്തില്‍ തെരുവുനായ ആക്രമണം; അഞ്ചുപേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാല്‍ വ്യായാമത്തിനും മറ്റും…

2 hours ago

സ്വര്‍ണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…

3 hours ago

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 20ഓളം പേര്‍ക്ക് പരുക്ക്

കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…

4 hours ago

ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു

മും​ബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…

5 hours ago