ബെംഗളൂരു : എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് റൂട്ടില്‍ പ്രഖ്യാപിച്ച വീക്ക്ലി സ്പെഷ്യല്‍ ട്രെയിന്‍ (06555/06556) സെപ്റ്റംബർ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് സര്‍വീസ് നാല് മാസത്തേക്ക് നീട്ടിയത്. ജൂൺ ഒന്നുവരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇരുവശത്തേക്കും 17 ട്രിപ്പുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്(06555) ട്രെയിന്‍ വെള്ളിയാഴ്ചകളിലാണ് പുറപ്പെടുക. രാത്രി 10-ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു(06556) ട്രെയിന്‍ ഞായറാഴ്ചകളിലാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. ഉച്ചക്ക് 1.15-ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.30-ന് ബെംഗളൂരുവിലെത്തിചേരും.
<br>
TAGS : TRAIN SERVICE EXTENDED | INDIAN RAILWA
SUMMARY : Thiruvananthapuram North Special Train Service Extended
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…