തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. കേരളത്തില്‍ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമാണ്.
നിലവില്‍ എട്ട് പേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് മാത്രം ചികിത്സയിലുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാവായിക്കുളം സ്വദേശിനിയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടില്‍ കുളിച്ചിരുന്നുവെന്ന് ഇവർ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു.
ചികിത്സയിലുള്ളവരുടെ ആരോഗ്യനില ആശങ്കപ്പെടുത്തുന്നതല്ലെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായിരുന്ന ഒരു രോഗിയെ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഐ.സി.യുവില്‍ നിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
TAGS : THIRUVANATHAPURAM | AMEOBIC ENCEPHALITIS
SUMMARY : One more case of amoebic encephalitis in Thiruvananthapuram
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി (KEAM) പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 2025-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അസാധുവാക്കിയതിനാൽ, സംസ്ഥാന…
ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര മനഗുള്ളി കാനറാ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ച കേസില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു.…
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സേവനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡി…
പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. പൊൻപുളി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,…
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശമെത്തിയത് ഇ- മെയില്‍ വഴിയാണ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ…