ബെംഗളൂരു: തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂലൈ ഒന്ന് മുതലാണ് സർവീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4.55ന് പുറപ്പെട്ട് 6.10ന് ബെംഗളൂരുവില്‍ എത്തും. നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങള്‍ ഈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ ജൂലൈ മുതല്‍ യൂസര്‍ ഫീ വര്‍ദ്ധനവും നിലവില്‍ വരും. ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീ നല്‍കണം. അടുത്ത വര്‍ഷങ്ങളിലും യൂസര്‍ ഫീയില്‍ വര്‍ദ്ധന വരും. ആഭ്യന്തര യാത്രകള്‍ക്കുള്ള യൂസര്‍ ഫീ ആയ 506 രൂപ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികര്‍ക്കുള്ള യൂസര്‍ ഫീ 1069ല്‍ നിന്ന് 1540 ആയി.
TAGS: BENGALURU UPDATES | AIR INDIA
SUMMARY: Air india announces daily flights between trivandrum and bangalore
പാലക്കാട്: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ്…
തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…