Categories: KERALATOP NEWS

തിരുവനന്തപുരത്ത് പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര തവരവിളയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഓർഫനേജിലെ 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.. ചികിത്സയില്‍ കഴിയുന്നവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ്  അധികൃതര്‍ വ്യക്തമാക്കുന്നത്. പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതിനാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോസ്റ്റലില്‍ എത്തി വിശദമായ പരിശോധന നടത്തി. കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.

കോളറ ലക്ഷണങ്ങളുള്ള ഒരു അന്തേവാസി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 26കാരനായ അനുവാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഒൻപത് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് ഒടുവിലായി കോളറ മരണം റിപ്പോർട്ട് ചെയ്തത്.

മലിനജലത്തിലൂടെ പകരുന്ന ജലജന്യ രോഗമാണ് കോളറ. വിബ്രിയോ കോളറെ ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നും നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. ശരീരത്തിലെത്തുന്ന ഇവ വയറിളക്കത്തിന് കാരണമാകുന്ന ‘കോളറാ ടോക്സിൻ’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു.ശക്തിയായ വയറിളക്കം, ഛർദി, പനി, നിർജലീകരണം, മലത്തിൽ രക്തത്തിന്റെ അംശം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കോളറയെ പ്രതിരോധിക്കാനായി വ്യക്തിശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

കോളറ ബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം. പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ടോയ്ലറ്റിൽ പോയശേഷം കൈകൾ വൃത്തിയായി കഴുകുക. ഈച്ചകളിൽ നിന്നും രോഗം പകരുന്നതിനാൽ ഈച്ചകൾ പെരുകാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക.
<br>
TAGS : CHOLERA | THIRUVANATHAPURAM,
SUMMARY : A ten-year-old boy has been diagnosed with cholera in Thiruvananthapuram

Savre Digital

Recent Posts

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…

20 minutes ago

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…

26 minutes ago

കെഇഎ വാർഷികം നവംബർ 9 ന്

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…

51 minutes ago

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം: കുറ്റം സമ്മതിച്ച്‌ പ്രതി, വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതില്‍…

1 hour ago

ലോണ്‍ തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകള്‍ കണ്ടെത്തി

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പില്‍ ഗ്രൂപ്പിന്റെ വസ്തുവകകള്‍…

2 hours ago

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻപ്ര​സി​ഡന്റ് എ​ൻ.​വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി. എ​സ്.​പി.…

2 hours ago