തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരുക്ക്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.
ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന അഖിലിനും വിവേകിനും നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു.
ബോംബ് വീണ് അഖിലിന്റെ കൈക്ക് ഗുരുതര പരുക്കുണ്ട്. അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അഖിലിനെതിരെ കാപ്പ കേസുകള്‍ അടക്കം നിരവധി കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
TAGS : THIRUVANATHAPURAM | BOMB | INJURED
SUMMARY : Bombed in Thiruvananthapuram; Two people were injured
കൊച്ചി: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. U/A 16+ സർട്ടിഫിക്കറ്റ് ആണ്…
ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍…
കൽപ്പറ്റ: വയനാട്ടിൽ ആറംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന…
തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്…
മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം…
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന്…