Categories: KERALATOP NEWS

തിരുവനന്തപുരത്ത് ബോംബേറ്; രണ്ടു പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരുക്ക്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.

ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന അഖിലിനും വിവേകിനും നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു.

ബോംബ് വീണ് അഖിലിന്റെ കൈക്ക് ഗുരുതര പരുക്കുണ്ട്. അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അഖിലിനെതിരെ കാപ്പ കേസുകള്‍ അടക്കം നിരവധി കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

TAGS : THIRUVANATHAPURAM | BOMB | INJURED
SUMMARY : Bombed in Thiruvananthapuram; Two people were injured

Savre Digital

Recent Posts

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി കാവിലേത്ത് കൃഷ്ണഭവനത്തിൽ അനിൽ കുമാറിന്റെ മകൻ ദേവദത്ത് അനിലാണ്…

4 minutes ago

ബംഗ്ലദേശ് അഭയാർഥികളെ പിടികൂടണം; പ്രചാരണവുമായി ബിജെപി വിമത പക്ഷം

ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ.…

8 minutes ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. ഹെബ്ബഗോഡി കമ്മസാന്ദ്ര ചാമുണ്ഡി…

19 minutes ago

ബെംഗളൂരുവിൽ 19 വരെ മഴയ്ക്ക് സാധ്യത; ഇന്ന് യെലോ അലർട്ട്

ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 19 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ…

41 minutes ago

സ്റ്റാർ ഓഫ് മൈസൂർ പത്രാധിപർ കെ.ബി. ഗണപതി അന്തരിച്ചു

മൈസൂരു: മുതിർന്ന മാധ്യമപ്രവർത്തകനും മൈസൂരുവിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് സായാഹ്നദിനപത്രമായ സ്റ്റാർ ഓഫ് മൈസൂരിന്റെയും കന്നഡ ദിനപത്രമായ മൈസൂരു മിത്രയുടെയും സ്ഥാപകപത്രാധിപരുമായ…

47 minutes ago

നിപ: മണ്ണാര്‍ക്കാടും കുമരംപുത്തൂരും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14…

9 hours ago