തിരുവനന്തപുരം: മുട്ടത്തറയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ള ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപ്പെടുത്തിയ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ ഷിബിലിയുടെ സുഹൃത്തുക്കളാണ്.
ഇന്നലെ അർധരാത്രിയോടുകൂടി യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായെന്നും തുടർന്ന് യുവാവിനെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രാഥമികവിവരം. നാട്ടുകാർ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി. കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങൾ സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു.
<BR>
TAGS : CRIME | THIRUVANATHAPURAM
SUMMARY : A young man was stabbed to death in Thiruvananthapuram
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…