തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥീരികരിച്ചു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം നാവായിക്കുളത്തെ പ്ളസ് ടു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്.ഓഗസ്റ്റ് 10ന് പഞ്ചായത്തിലെ മൂന്നാം വാർഡ് ഇടമൺനില പോരേടംമുക്ക് സ്വദേശിയായ യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ ആദ്യ കേസ്. നാവായിക്കുളം പഞ്ചായത്തിൽ ജലാശയങ്ങളിൽ കുളിക്കരുതെന്ന് 80ഓളം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും ഇത് അവഗണിച്ച് കുളത്തിലിറങ്ങിയ ഡീസന്റ്മുക്ക് സ്വദേശിയായ പ്ലസ്‌ടു വിദ്യാർഥിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 22ന് കപ്പാംവിള മാടൻകാവ് കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിച്ചതിനുശേഷമാണ് കുട്ടിക്ക് പനിയും ജലദോഷവും അസ്വസ്ഥതയും അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഒപ്പം കുളത്തിൽ കുളിച്ചവർ നിരീക്ഷണത്തിലാണ്. ഒരേ ജലസ്രോതസ് ഉപയോഗിച്ചവരിൽ ചിലരിൽ മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐ.സി.എം.ആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡമോളജിയുടെയും സഹായത്തോടെ പഠനം തുടങ്ങിയിട്ടുണ്ട്.
<BR>
TAGS : AMEOBIC ENCEPHALITIS
SUMMARY : Two more cases of amoebic encephalitis in Thiruvananthapuram
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…
ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഇന്നും ഗതാഗതക്കുരുക്ക്. യന്ത്രതകരാറിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്.…
ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ചയോടെ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് തുറന്നുകൊടുക്കും തുടര്‍ന്ന്…