തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറക്ക് സമീപം കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് പാസഞ്ചർ ഇൻഷൂറൻസിൽനിന്ന് 10 ലക്ഷം രൂപ വീതം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. പരുക്കേറ്റ എല്ലാവരുടെയും ചികിത്സാചെലവ് കെഎസ്‌ആർടിസി വഹിക്കും. അപകടത്തിൽപ്പെട്ട ബസിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാബസുകളും ഇൻഷൂർ ചെയ്യാനുള്ള സാമ്പത്തിക ശേഷി കെഎസ്‌ആർടിസിക്കില്ല. ഇക്കാര്യം കോടതിയും അംഗീകരിച്ചതാണ്. ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് വീണത്. ഡ്രൈവരുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ദൃക്‌സാക്ഷികളുടെകൂടി മൊഴിയുടെ അടിസ്ഥാനത്തിൽ സിഎംഡി നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ഉച്ചക്ക് 1.30യോടെയാണ് കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് കെഎസ്ആർടിസി ബസ് മറിഞ്ഞത്. ഇടുങ്ങിയ പാതയിലെ കലുങ്കിലിടിച്ച് ബസ്സ് പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയിലേക്ക് മറിഞ്ഞത് ബസ്സിന്റെ മുൻ ഭാഗമായിരുന്നു. ബസ്സിന്റെ മുൻഭാഗത്ത് ഇരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽ രണ്ട പേര് മരണപ്പെട്ടു. ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യൂ(75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശി കമലം (65) എന്നിവരാണ് മരിച്ചത്.
<BR>
TAGS : KERALA RTC | BUS ACCIDENT
SUMMARY : Thiruvambadi KSRTC accident: 10 lakh compensation for the dead
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…