കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. അഴീക്കലിനും തലശേരിക്കുമിടയില്‍ പുറം കടലിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ 20 കണ്ടെയ്നറുകള്‍ കടലില്‍ വീണതായി റിപ്പോർട്ടുണ്ട്. ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മറ്റു കപ്പലുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
അപകടമുണ്ടായ സിംഗപ്പൂർ കപ്പലിലെ 157 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളാണുള്ളത്. ആസിഡുകളും ഗണ്‍പൗഡറുകളും ലിഥിയം ബാറ്ററികളും ഉള്‍പ്പടെ തനിയെ തീപിടിക്കുന്ന രാസവസ്തുക്കളാണ് ഇവ. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലിലാണ് തീപിടിച്ചത്. കപ്പലില്‍ നിന്നും ക്യാപ്റ്റൻ ഉള്‍പ്പടെ 18 പേരെ രക്ഷപെടുത്തി. നാലുപേരെ കാണാനില്ല. ഇവരില്‍ രണ്ടുപേർ തായ്‌വാൻ പൗരന്മാരും ഒരു ഇന്തോനേഷ്യൻ പൗരനും ഒരു മ്യാൻമർ പൗരനുമാണ്.
<br>
TAGS : LATEST NEWS
SUMMARY : A container exploded from a burning ship; warning of the possibility of further explosions
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന അച്ചടക്ക സമിതി കാരണംകാണിക്കൽ…
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…