തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു സംശയം.
175 യാത്രക്കാരുമായി യാത്ര ആരംഭിച്ച എഐ 807 വിമാനമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 5.20 ന് പുറപ്പെട്ടത്. എന്നാൽ യാത്ര ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ എയർ കണ്ടീഷനിംഗ് യൂണിറ്റിന് തീപിടിച്ചുവെന്ന് വിമാനത്തിനുള്ളിലെ സുരക്ഷാ ജീവനക്കാർ സൂചന നൽകി. തുടർന്ന് വൈകുന്നേരം 5.52 ന് അടിയന്തിരമായി വിമാനം റീലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു.
അടിയന്തിര ലാൻഡിങിനെ തുടർന്ന് വൈകിട്ട് 6.38 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി, മൂന്ന് ഫയർ ടെൻഡറുകളെത്തി തീ അണച്ചു. യാത്രക്കാർക്ക് ബെംഗളൂരുവിലേക്ക് പറക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഒരുക്കിയതായി എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…