ഹരിയാനയില്‍ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസർ-പല്‍വാല്‍ എക്‌സ്‌പ്രസ് വേയില്‍ ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്.
ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നാണ് അപകടം സംഭവിച്ചത്. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയില്‍പ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിർത്തി ആളുകളെ ഇറക്കുമ്പോഴേക്കും തീ പടർന്ന് പിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന…
ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി ഷാജി-പ്രിയ ദമ്പതികളുടെ…
ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…
ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…