Categories: KERALATOP NEWS

തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി 50കാരൻ മരിച്ചു

പാലക്കാട്‌: പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരു മരണം. കഞ്ചിക്കോട് സ്വദേശി ബി. സുരേഷ് (50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ആണ് സംഭവം. കൂടുതൽ ഇഡ്ഡലി കഴിക്കാൻ ശ്രമിക്കുന്നതിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

കഞ്ചിക്കോട് ഭാ​ഗത്ത് യുവാക്കളുടെ കുട്ടായ്മയായിരുന്നു ഇഡ്ഡലി തീറ്റ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്റെ രണ്ട് ഘട്ടങ്ങൾ‌ പൂർത്തിയായി മൂന്നാം ഘട്ടം നടക്കുന്നതിനിടെയാണ് സംഭവം. ഇഡ്ഡലി കഴിക്കുന്നതിനിടെ സുരേഷിന് ശ്വാസം കിട്ടാതെ വരികയായിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS: KERALA | DEATH
SUMMARY: Man died after idli stuck in his throat

Savre Digital

Recent Posts

അതിരപ്പിള്ളിയിൽ പനി ബാധിച്ച് മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂർ: പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു .വാഴച്ചാൽ ഉന്നതിയിലെ രാമനാണ് (42) ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. തൃശൂർ…

19 minutes ago

വിദ്യാര്‍ഥികള്‍ക്കായി പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ; 33 ശതമാനം ഇളവ്, ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

കൊച്ചി: വിദ്യാര്‍ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും.…

1 hour ago

ഇസ്രയേൽ വ്യോമാക്രമണം; മുതിർന്ന ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ സെഡിഗി സാബർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: വടക്കൻ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു. ഇറാനിയൻ…

1 hour ago

നിലമ്പൂരില്‍ സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ്, വാക്കുപാലിച്ച് സിപിഐ നേതാവ് പാർട്ടി വിട്ടു

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ് വെച്ച സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം…

2 hours ago

പഞ്ചസാരയടക്കം ഏഴ് അവശ്യവസ്തുക്കളുമായി ഇന്ദിരാ ഫു‍ഡ് കിറ്റ്; പുതിയ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്ത് സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഇന്ദിര കാന്റീന്‍ പദ്ധതിക്ക് ശേഷം ഇന്ദിരാ ഫുഡ് കിറ്റ് എന്നപേരില്‍ അവശ്യവസ്തുക്കളടങ്ങിയ…

2 hours ago

വാഹനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ്

കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍സുഹൃത്തിന്‍റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. മരിച്ച യുവാവിന്റെ…

3 hours ago