Categories: KERALATOP NEWS

തീവണ്ടികളിലെ ലേഡീസ് കോച്ചുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാൻ നിര്‍ദേശം

തീവണ്ടികളിലെ ലേഡീസ് കോച്ചുകളില്‍ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയില്‍വേ പോലീസിന്റെ നിർദേശം. ലേഡീസ് കോച്ചുകളില്‍ യാത്രചെയ്യുന്ന വനിതായാത്രക്കാരെ ഇവർ ബോധപൂർവം തട്ടിയും മുട്ടിയും ശല്യംചെയ്ത് കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നിർദേശം നല്‍കിയത്.

വനിതാ കംമ്പാർട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച്‌ ജാഗ്രതയോടെ ഡ്യൂട്ടി ചെയ്യാൻ ബീറ്റ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കാണ് നിർദേശം നല്‍കിയത്. അറിഞ്ഞും അറിയാതെയും ലേഡീസ് കോച്ചില്‍ കയറുന്ന യാത്രക്കാരുമുണ്ട്. വനിതാ യാത്രക്കാർക്ക് ആത്മധൈര്യം നല്‍കാൻ തീവണ്ടികളില്‍ വനിതാ പോലീസുകാർ കുറവാണ്.

കേരളത്തിൽ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളിലായി 36 വനിതാ പോലീസുകാർ മാത്രമാണുള്ളത്. ഈ വർഷം മോഷണം ഉള്‍പ്പെടെ 910 കേസുകള്‍ രജിസ്റ്റർ ചെയ്തു. ക്രൈം പ്രിവെൻഷൻ ആൻഡ് ഡിറ്റെക്ഷൻ സ്‌ക്വാഡ് (സി.പി.ഡി.എസ്.) അടക്കം തീവണ്ടികളില്‍ നിരീക്ഷണം നടത്തുന്നത് മാത്രമാണ് ആശ്വാസം.

The post തീവണ്ടികളിലെ ലേഡീസ് കോച്ചുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാൻ നിര്‍ദേശം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം; അറസ്റ്റ്

ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…

11 minutes ago

നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ; നിർമാണം ഉടൻ, അനുമതി ലഭിച്ചതായി മന്ത്രി ജോർജ് കുര്യൻ

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…

49 minutes ago

നോർക്ക അപേക്ഷകൾ സമര്‍പ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…

2 hours ago

പിഎം ശ്രീ; പഠനം പൂര്‍ത്തിയാകുന്നത് വരെ കരാര്‍ മരവിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' പദ്ധതിയെ സംബന്ധിച്ച്‌ പുനഃപരിശോധന നടത്താൻ തീരുമാനം. സംസ്ഥാനത്ത് താല്‍ക്കാലികമായി…

2 hours ago

സി.എച്ച് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സമൂഹ്യ പരിഷ്‌ക്കരണം സാധ്യമാക്കി-സിറാജ് ഇബ്രാഹിം സേട്ട്

ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കളിലൊരാളുമായ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്‌കരണം നടപ്പില്‍…

2 hours ago

ക്ഷേമ പെൻഷൻ ഇനിമുതല്‍ പ്രതിമാസം 2000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച്‌ സർക്കാർ. പ്രതിമാസം 400 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ…

3 hours ago