ബെംഗളൂരു: തുംഗഭദ്ര അണക്കെട്ടിൻ്റെ 33 ക്രസ്റ്റ് ഗേറ്റുകളും മാറ്റിസ്ഥപുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. അണക്കെട്ടിന്റെ ക്രസ്റ്റ് ഗേറ്റുകൾ മോശമായ അവസ്ഥയിലാണെന്നും സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്തിടെ തകർന്ന ക്രസ്റ്റ് ഗേറ്റ് നമ്പർ 19 ഇതിനോടകം മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
ക്രെസ്റ്റ് ഗേറ്റിന് തകരാർ സംഭവിച്ചതോടെ കഴിഞ്ഞ മാസം ഡാമിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു. ഒരുലക്ഷത്തോളം ക്യൂസക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അപകടം അണക്കെട്ടിൽ സംഭവിക്കുന്നത്. മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ ഡാം ആണ് തുംഗഭദ്ര.
കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കർഷകരുടെ ആശ്രയമാണ് തുംഗഭദ്ര ഡാം. ജലസേചനം, വൈദ്യുതി ഉത്പാദനം, പ്രളയ നിയന്ത്രണം എന്നിവയാണ് ഡാമിൻ്റെ ഉപയോഗം. 1953ലാണ് ഡാമിൻ്റെ നിർമാണം പൂർത്തിയായത്. കർണാടകയിൽ 9,26,438 ഏക്കർ, ആന്ധ്രാപ്രദേശിൽ 6,25,097 ഏക്കർ, തെലങ്കാനയിൽ 87,000 ഏക്കർ എന്നിവിടങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾക്കുള്ള പ്രധാന ജലസ്രോതസ്സാണ് അണക്കെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
TAGS: KARNATAKA | TUNGABHADRA DAM
SUMMARY: All 33 crest gates of tungabhadra dam to be replaced
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…
ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ. ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്…
ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി നിര്‍ദേശിച്ചു. 2020-21ലെ കര്‍ഷക സമരവുമായി…
കൊച്ചി: പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലില്‍…