പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കല്‍ വനമേഖലയ്ക്ക് സമീപത്താണ് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഉച്ചയ്‌ക്ക് ശേഷം പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്തിരുന്നത്. വനമേഖലകളിൽ രണ്ട് മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആനയ്‌ക്കൽ വനമേഖലയിൽ ഉരുൾപൊട്ടിയെന്ന സംശയമാണ് ഉയരുന്നത്. റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു.
കല്ലമ്പുഴയിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കുത്തിയൊലിച്ചെത്തുന്ന വെള്ളം നിരീക്ഷിച്ചതിൽ നിന്നാണ് ഉരുൾപൊട്ടിയതാകാമെന്ന പ്രാഥമിക സൂചനകളിലേക്ക് എത്തിയത്. ആനയ്‌ക്കൽ മേഖലയിൽ പൊതുവെ വീടുകൾ വിരളമാണ്. എന്നിരുന്നാലും കല്ലമ്പുഴയിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ പുഴയോരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതായി വന്നേക്കും.
<BR>
TAGS : LANDALIDE | PALAKKAD
SUMMARY : Continuous heavy rains; Landslide suspected in Malampuzha
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ…
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ നടക്കും. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ…
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ്…
കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ…