ഇസ്തംബൂള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ 32 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ബോലു പ്രവിശ്യയിലെ ഗ്രാൻഡ് കാർട്ടാൽ ഹോട്ടലിലെ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിന് പിന്നാലെ രണ്ട് പേര്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് ചാടിയതായും ഇവർ മരിച്ചതായും റിപ്പോർട്ടുണ്ട്.
234 അതിഥികളാണ് ഹോട്ടലില്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തീ ആളിപ്പടരുമ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഓടിയെന്നും ഹോട്ടലിലെ സ്‌കീ പരിശീലകനായ നെക്മി കെപ്‌സെറ്റുട്ടന്‍ പറഞ്ഞു. തുടര്‍ന്ന് 20 അതിഥികളെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ താന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ പുകയില്‍ മുങ്ങിയതിനാല്‍ ഫയര്‍ എസ്‌കേപ്പ് ഉപകരണങ്ങള്‍ കണ്ടെത്താന്‍ താമസക്കാര്‍ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് എന്റെ ചില വിദ്യാര്‍ഥികളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. അവര്‍ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌കീ ഇന്‍സ്ട്രക്ടര്‍ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹോട്ടലിന്റെ പുറംഭാഗത്തുള്ള തടികൊണ്ടുള്ള ആവരണം തീ പടരുന്നതിന് ആക്കം കൂട്ടിയെന്നാണ് കരുതുന്നത്.
ഇസ്താംബൂളില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ (186 മൈല്‍) കിഴക്കായി കൊറോഗ്ലു പര്‍വതനിരകളിലെ പ്രശസ്തമായ സ്‌കീ റിസോര്‍ട്ടാണ് കര്‍ത്താല്‍കയ. സ്‌കൂള്‍ സെമസ്റ്റര്‍ ഇടവേളയ്ക്കിടെ മേഖലയിലെ ഹോട്ടലുകള്‍ തിങ്ങിനിറഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്.
അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താനായത്. 267 അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 30 ഫയര്‍ ട്രക്കുകളും 28 ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് അയച്ചതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ റിസോര്‍ട്ടിലെ മറ്റ് ഹോട്ടലുകള്‍ ഒഴിപ്പിച്ചു.
<BR>
TAGS : WORLD NEWS
SUMMARY : Huge fire at Turkish resort: 66 people burned to death; Many people were injured
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…