കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് സമയത്തും എം പി ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതി നിലനിന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിതരണം ചെയ്ത നോട്ടീസിലെ പിഴവായിരുന്നു കാരണം. വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നോട്ടീസുകളില്‍ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് വിശദാംശങ്ങള്‍ ഇല്ലെന്നും, ഇത്തരം ലഘുലേഖകളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു പരാതി.
<br>HIGH COURT,
TAGS : SURESH GOPI |
SUMMARY : Elections in Thrissur should be cancelled; High Court notice to Suresh Gopi on the petition of AIYF leader
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ്…
ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഘട്ടം ഘട്ടമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസിനു വേണ്ടിയുള്ള അപേക്ഷ ഫോമുകൾ നോർക്ക ഡെവലപ്മെന്റ് ഓഫീസർ…
തിരുവനന്തപുരം: കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ…
ബെംഗളൂരു: ചിക്കമഗളൂരു ശൃംഗേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) ദാരുണമായി കൊല്ലപ്പെട്ടത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ ട്രെയിന്‍ ശഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഇതോടെ പാതയിലെ …