തൃശൂർ വള്ളത്തോള്‍ നഗർ റെയില്‍വേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേർപെട്ടു. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപെട്ടത്. തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച രാവിലെ വള്ളത്തോള്‍ നഗർ റെയില്‍വേ സ്റ്റേഷന് മുമ്പുള്ള പതിനഞ്ചാം പാലത്തിനു സമീപമായിരുന്നു സംഭവം.
കാലപ്പഴക്കം ചെന്ന ബോഗികളും സാങ്കേതിക വിഭാഗത്തിന്റെ വീഴ്ചകളുമാണ് ഇത്തരം സംഭവങ്ങള്‍ വർദ്ധിക്കാൻ കാരണമാകുന്നത്. തീവണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഒന്നര കിലോമീറ്റർ മാത്രം ദൂരമാണ് ബാക്കിയുണ്ടായിരുന്നത്. വേഗത കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. ഷൊർണൂരില്‍ നിന്നും റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ പോലീസും, മെക്കാനിക്കല്‍ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കേരള പോലീസും സ്ഥലത്തെത്തിയിരുന്നു.
ഒരു മണിക്കൂറിനു ശേഷം വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിച്ച് തീവണ്ടി വള്ളത്തോള്‍ നഗർ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രമേ തീവണ്ടി യാത്ര തുടരൂ എന്ന് റെയില്‍വേ അറിയിച്ചു. അതേസമയം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എൻജിനും ബോഗിയും വേർപെട്ട സംഭവത്തില്‍ ഉച്ചവരെ റെയില്‍വേയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
TAGS : KERALA | TRAIN
SUMMARY : The engine and bogie of the train running in Thrissur got separated
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…