തൃശൂർ: ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂരിലെ പുലിക്കളി കൂട്ടം ഇന്നിറങ്ങും. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. 350ലേറെ പുലികളാണ് ഇറങ്ങുന്നത്. പാട്ടുരായ്ക്കൽ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക.
പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഓരോ ടീമിലും 31 മുതല്‍ 51 വരെ അംഗങ്ങളുണ്ടാകും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തൃശ്ശൂര്‍ കോര്‍പ്പറേഷനും പോലീസും അറിയിച്ചു. 500 അധികം പോലീസുകാരെയാണ് പുലിക്കളി പ്രമാണിച്ച് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരമുണ്ട്.
രാവിലെ മുതല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ തേക്കിന്‍കാടും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ചുമണിക്കാണ് പുലിക്കളിയുടെ ഫ്‌ലാഗ് ഓഫ്.
TAGS: KERALA | THRISSUR
SUMMARY: Pulikali starts off in Thrissur today
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…