Categories: KERALATOP NEWS

തൃശൂരിൽ പ്രമുഖ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

തൃശൂർ: നഗരത്തില്‍ വിവിധയിടങ്ങളില്‍ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ പ്രമുഖ ഹോട്ടലടക്കം ആറ് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

തൃശ്ശൂർ പൂരത്തിനു മുന്നോടിയായിട്ടായിരുന്നു പരിശോധന. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരുകള്‍ സഹിതം തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നില്‍ പ്രദർശിപ്പിച്ചു. പിടികൂടിയ ഹോട്ടലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Stale food seized from prominent hotels in Thrissur

Savre Digital

Recent Posts

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 2026 മാർച്ച്‌ 5 മുതല്‍…

34 minutes ago

ഹിജാബ് വിവാദം; വിദ്യാര്‍ഥിനിയെ പുതിയ സ്കൂളില്‍ ചേര്‍ത്തതായി പിതാവ്

കൊച്ചി: പള്ളുരുത്തി ‌സ്കൂളിലെ ഹിജാബ് വിവാദത്തിലെ വിദ്യാർഥിനിയെ പുതിയ സ്കൂളില്‍ ചേർത്തതായി പെണ്‍കുട്ടിയുടെ പിതാവ്. പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്കൂളില്‍…

2 hours ago

നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആബുലന്‍സ് കത്തിച്ച സംഭവം; മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തില്‍ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ, അല്‍ത്താഫ്…

3 hours ago

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ പല്ലഞ്ചാത്തന്നൂരില്‍ ആയിരുന്നു സംഭവം. പൊള്ളപ്പാടം സ്വദേശി വാസു എന്നയാളാണ് ഭാര്യ…

4 hours ago

കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

പുല്‍പ്പള്ളി: കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ…

4 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വർധിച്ചത്.…

5 hours ago