ബെംഗളൂരു: തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് ബിബിഎംപി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ എണ്ണം ട്രാക്ക് ചെയ്യാനും ഇവയുടെ ചലനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വാക്‌സിനേഷന്‍ നിലയും എണ്ണവും പരിശോധിക്കാനും വേണ്ടിയാണ് പദ്ധതിയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
ബിബിഎംപിയുടെ ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി സ്പെഷ്യല്‍ കമ്മീഷണര്‍ സുരാല്‍കര്‍ വികാസ് കിഷോറിന്റെ നേതൃത്വത്തിലാണ് സംരംഭം നടപ്പാക്കുന്നത്. മത്തിക്കെരെ,
മല്ലേശ്വരം പ്രദേശങ്ങളില്‍ മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതി ശനിയാഴ്ച ആരംഭിച്ചു. നായയുടെ കഴുത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുമ്പോള്‍ സെല്‍ ഫോണുകളില്‍ ഒരു ആപ്പിന്റെ സഹായത്തോടെ നായയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ വകുപ്പിന് കഴിയും.
ജയ്പുര്‍, പൂനൈ, ഗോവ തുടങ്ങിയ നഗരങ്ങളില്‍ തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകളുടെ ഉപയോഗം നടക്കുന്നുണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് ഡോ. സരിക പറഞ്ഞു. വന്ധ്യകരണം ചെയ്യേണ്ടുന്ന തെരുവ് നായ്കളെയും ഇതിലൂടെ അറിയാനാകും. തെരുവ് നായ്ക്കളുടെ ഉപദ്രവം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണിതെന്നും ബിബിഎംപി വ്യക്തമാക്കി.
TAGS: BENGALURU | BBMP
SUMMARY: Bengaluru civic body launches microchip implantation project for street dogs
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…
ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…
ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…