Categories: KERALATOP NEWS

തെരുവുനായ ആക്രമണം; പത്തു പേര്‍ക്ക് പരുക്ക്

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ തെരുവുനായ ആക്രമണത്തില്‍ പത്ത് വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ പത്തു പേര്‍ക്ക് കടിയേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി. തൊട്ടാപ്പ് അഞ്ചങ്ങാടി, മൂസാ റോഡ്, മുനക്കക്കടവ് എന്നിവടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച നായയുടെ ആക്രമണം രാത്രി വരെ തുടര്‍ന്നു. ഇതിനിടെ നായ വണ്ടി ഇടിച്ച്‌ ചത്തു. നായയുടെ കടിയേറ്റവർക്കു താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. കൈക്ക് ഗുരുതരമായി പരിക്കേറ്റ പുഴങ്ങര ഹമീദിനെ തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

TAGS : STREET DOG | BITE
SUMMARY : Street dog attack; Ten people were injured

Savre Digital

Recent Posts

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…

26 minutes ago

ചിത്രപ്രിയ കൊലപാതകം: പെണ്‍കുട്ടിയെ അലന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…

51 minutes ago

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…

2 hours ago

റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ്; ഒഴിവായത് വൻ ദുരന്തം

കാസറഗോഡ്: റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയില്‍. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന…

3 hours ago

അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന അ‍ഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു

അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.…

4 hours ago

ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും സംഘടിപ്പിച്ചു

ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺ‌ഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം…

4 hours ago