ബെംഗളൂരു : കർണാടകത്തില്‍ തെരുവുനായകളുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ മരിച്ചു. ചിത്രദുര്‍ഗ മൊളകാൽമൂർ താലൂക്കിൽ രാംപുര ഗ്രാമത്തിലെ ചന്നമല്ലികാർജുന്റെ മകൻ മിഥുൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സമബവം.
ട്യൂഷൻകഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോള്‍ തെരുവുനായക്കൂട്ടം ആക്രമിക്കുകയായിരുന്നു. തലയിലും മുഖത്തുമുൾപ്പെടെ കടിയേറ്റു. അതുവഴിവന്ന ഒരു ഓട്ടോ ഡ്രൈവറാണ് നായകളെ ഓടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ രാംപുര ആശുപത്രിയിലും തുടർന്ന് ബല്ലാരി മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുണോദയാ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മിഥുൻ. സംഭവത്തില്‍ രാംപുര പോലീസ് കേസെടുത്തു.
<br>
TAGS : STRAY DOG ATTACK
SUMMARY : Stray dog attack A ten-year-old boy died
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…