തെരുവോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്‌

ബെംഗളൂരു: തെരുവോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്‌. സംസ്ഥാന ഭക്ഷ്യവിതരണ വിഭാഗവും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്തരം ഭക്ഷണങ്ങളിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗോബി മഞ്ചൂരിയൻ, കബാബ് എന്നിവയിൽ ഉപയോഗിക്കുന്ന ഫുഡ് കളറിംഗ് ഏജന്റുകളിലെ രാസവസ്തുക്കൾ സംസ്ഥാനത്ത് ഇതിനകം നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ, ബെംഗളൂരുവിലെ വിവിധ തെരുവുകളിൽ വിൽക്കുന്ന 1,585 ഭക്ഷണ സാമ്പിളുകളാണ് വിശകലനത്തിനായി അയച്ചു. ഇതിൽ 24 ഇനം ഭക്ഷണ സാമ്പിളുകൾ നിലവാരമില്ലാത്തതാണെന്ന് ലബോറട്ടറി റിപ്പോർട്ടുകൾ കണ്ടെത്തി. ഭക്ഷണത്തിൽ മായം ചേർക്കുന്നത് തടയാൻ, നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഭക്ഷണത്തിൽ മായം ചേർക്കുന്നത് തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പും നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്.

ശുചിത്വം പാലിക്കാത്ത വ്യാപാരികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബെംഗളൂരു അർബൻ ജില്ലാ കമ്മീഷണർ ജഗദീഷ് ജി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാചകത്തിനായുള്ള എണ്ണ ആവർത്തിച്ച് ഉപയോഗിക്കരുതെന്ന് തെരുവ് ഭക്ഷണ വിൽപ്പനക്കാർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

TAGS: BENGALURU | STREET FOODS
SUMMARY: Food samples sold by street vendors found to be unsafe

Savre Digital

Recent Posts

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

26 minutes ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

59 minutes ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

2 hours ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

2 hours ago

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

3 hours ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

3 hours ago