തൃശൂർ: തൃശൂരില്‍ തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് വിവിധ തൃശൂരിലെ കേന്ദ്രങ്ങളില്‍ തെരുവ് നായ ആക്രമണം നടന്നത്. വീട്ടുമുറ്റങ്ങളിലേക്ക് ഓടിയെത്തി വയോധികര്‍ ഉള്‍പ്പെടെയുള്ളവരെ കടിച്ചു പരുക്കേല്‍പ്പിച്ചു.
കൂടാതെ വഴിയരികിലൂടെ നടന്നുപോയ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രികരെയും ആക്രമിച്ചു. പരുക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
പാറക്കുന്ന് വീട്ടില്‍ അമ്മിണി(70) , പേരക്കുട്ടിയായ രണ്ട് വയസ്സുകാരൻ, ചൂണ്ടല്‍ വീട്ടില്‍ ബേബി (55), പുത്തൻവീടികയില്‍ വീട്ടില്‍ കുഞ്ഞിമ്മ( 60), തൊഴിലുറപ്പ് തൊഴിലാളിയായ പ്ലാക്കില്‍ വീട്ടില്‍ റഹ്മത്ത് (58), ചീനിക്ക പറമ്ബില്‍ വീട്ടില്‍ അബ്ദുറഹ്മാൻ(65), ഭാർഗവി (65) എന്നിവർക്കാണ് കടിയേറ്റത്.
TAGS : LATEST NEWS
SUMMARY : Stray dog attack; seven people injured
ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്. താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിക്കുരു…
തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…
ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…